കൊച്ചി: അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) രീതിയിലേക്കു മാറുന്ന സാഹചര്യത്തില്‍ ഏസര്‍, ഇന്റൽ, ശ്രീ ചൈതന്യ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ സംരംഭമായ ഇന്‍ഫിനിറ്റി ലേണ്‍ എന്നിവ ചേര്‍ന്ന് രാജ്യത്തെ ആദ്യ നീറ്റ് റെഡി ലാപ്ടോപ് അവതരിപ്പിച്ചു.
ഏസറിന്റെ ആസ്പയര് സീരീസ് ലാപ്ടോപുകള്, ഇന്റൽ പ്രോസസറുകള്‍, ഇന്‍ഫിനിറ്റി ലേണിന്റെ എഐ അധിഷ്ഠിത നീറ്റ് പരിശീലന പ്ലാറ്റ്ഫോം എന്നിവ സംയോജിപ്പിച്ചാണ് ഈ സമഗ്ര പഠനസാങ്കേതിക ഇക്കോസിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്.
ലാപ്ടോപില്‍ ഇന്‍ഫിനിറ്റി ലേണിന്റെ സമഗ്ര നീറ്റ് പരിശീലനസംവിധാനം മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. എഐ മെന്റർ ഐന, തത്സമയവും റിക്കാര്‍ഡ് ചെയ്തതുമായ ക്ലാസുകള്‍, തെരഞ്ഞെടുത്ത പഠനസാമഗ്രികള്‍, അധ്യായാടിസ്ഥാനത്തിലുള്ള അഡാപ്റ്റീവ് പരിശീലനം, മോക്ക് ടെസ്റ്റുകള്‍, വിശദമായ പ്രകടന വിശകലനം, യഥാര്‍ഥ പരീക്ഷാ അന്തരീക്ഷത്തിനു സമാനമായ നീറ്റ് സിബിടി സിമുലേഷന്‍ എന്നിവ ലാപ്ടോപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.